ശിശു ദിനവും നെഹ്റുവുമായുള്ള ബന്ധത്തെ പരിഹസിച്ച് നടന് ജോയ് മാത്യു. ശിശു ദിനവും നെഹ്റുവുമായുള്ള ബന്ധം എത്രയാലോചിട്ടും തനിക്ക് പിടികിട്ടുന്നില്ലെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
കോട്ടിനിടയില് ഒരു റോസാപ്പൂ തിരുകിയാല്‍ ഒരാള്‍ ശിശു പ്രേമിയാകുമോയെന്ന് ജോയ് മാത്യു പരിഹാസരൂപേണ് ചോദിച്ചു. നെഹ്രുവിന് കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായ രാജ്യം തന്നെ നെഹ്രു തന്റെ മകള്‍ക്ക് നല്‍കിയെന്ന് ജോയ് മാത്യു പറഞ്ഞു. ഈ രീതിയില്‍ നെഹ്രു ഒരു മാതൃകാ പിതാവാണെന്നും ജോയ് മാത്യു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ശിശു ദിനവും ജവഹര്‍ ലാല്‍ നെഹ്രുവും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. ഒരാള്‍ തന്റെ
കോട്ടിന്റെ നടുക്ക് ഒരു റോസാപ്പൂ തിരുകിയാല്‍ ശിശു പ്രേമി ആകുമോ?
അപ്പോള്‍ ഒരു ചങ്ങാതി പറഞ്ഞു
നെഹ്റുവിനു കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നുവത്രേ.
ശരിയാണ്, തനിക്ക് ദാനമായികിട്ടിയ
ഏറ്റവും വിലപിടിച്ച സമ്മാനം
കുട്ടികളെ ഏല്‍പ്പിക്കുന്ന
കാര്യത്തില്‍ അദ്ദേഹം ശരിക്കും ഒരു മാതൃകാ ചാച്ചാ തന്നെയായിരുന്നു. മകളുടെ നിര്‍ബന്ധം കാരണം 1959 ല്‍ ഒരു സംസ്ഥാനം ആദ്യം പൊളിച്ചടുക്കി കൊടുത്തു സ്നേഹനിധിയായ പിതാവായി.
പിന്നെ രാജ്യം തന്നെ കൊടുത്തു മാതൃകാ പിതാവായി.
മകളാകട്ടെ തന്റെ പിതാവിനെപ്പോലെ തന്റെ കാലശേഷം തനിക്ക് കിട്ടിയത് മകന് കൊടുത്തു.
ഇനി മകളുടെ മകന്റെ മകനും അത് കിട്ടുമായിരിക്കും.
പിന്നെ……… പിന്നെ….
ആരാ പറഞ്ഞത് നെഹ്റുവിന്
കുട്ടികളോട് സ്നേഹമില്ലെന്ന് !
https://www.facebook.com/JoyMathew4u/posts/1101014573391381?__xts__[0]=68.ARCpDjHTqno-2cMdKl3MsQD8PtG5GzMPmP9pJJvRi47FRxlAdfMVK0mACipJYQzG_xaLQ3vm7R__vbQNZl_S6yMRHDIJRfBpYmC04Cz9BQ0nI8VHoqRdnRdi5giUSpscYX1c2IXOBMWil0j8p7MdzxwQLjo-3oIBZ-L4G5CsLKLD20WaEJr0TCw5vUtMtHNtTyVg7z5BURlTbGNux0a_bTsT7eiRoQ44dI_8Hqh4WT6vY9MQi5PdY2tDk1mh17WPtNGEYAZGpAa3hVnfdxQuz0291MHwxpHBLp1n-xFh99vfLbMFT1fOGl0BTrAV_FBTtU6WNFjXAEPhLcvPqvDWGQ&__tn__=-R
Discussion about this post