വനിതകളുടെ ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഇംഗ്ലണ്ടിനെ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റിന് വിന്‍ഡീസിനോട് തോറ്റതോടെ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും തമ്മിലാണ് സെമിഫൈനല്‍ മത്സരം നടക്കുക.
കഴിഞ്ഞ കൊല്ലം ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യയ്ക്ക് കിരീടം നഷ്ടമായത്. ഇതുവരെ ഇന്ത്യയ്ക്ക് ട്വന്റി 20യുടെ ഫൈനലില്‍ എത്താനായിട്ടില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ 01:30നാണ് സെമിഫൈനല്‍ മത്സരം നടക്കുക. ആദ്യ സെമിഫൈനല്‍ മത്സരം ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ്.
Discussion about this post