ശബരിമലയിലെ ഭക്തരുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാര്‍ അയ്യപ്പ ഭക്തരോട് പെരുമാറുന്നത് സോവിയറ്റ് റഷ്യയിലെ ഗുലാഗ് ക്യാമ്പുകളിലെ തടവുകാരോട് പെരുമാറുന്നത് പോലെയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഭക്തരുടെ വിശ്രമ കേന്ദ്രങ്ങളില്‍ വെള്ളം പമ്പ് ചെയ്തത് മൂലം ഭക്തര്‍ പന്നികളുടെ വിസര്‍ജ്യത്തിന് സമീപത്തും ചവറ്റുകൊട്ടയുടെ സമീപത്തുമാണ് കിടന്നുറങ്ങേണ്ടി വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്തരുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അനുവദിക്കില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തരായ പെണ്‍കുട്ടികളോടും പ്രായമായ അയ്യപ്പ വിശ്വാസികളോടും പോലീസ് മനുഷ്യത്വരഹിതമായിട്ടാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളായ ഭക്ഷണം, കുടിവെള്ളം, ശൗചാലയം തുടങ്ങിയവ പോലും പോലീസ് നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം അപലപിച്ചു. ശബരിമലയെ രക്ഷിക്കാനുള്ള ജനങ്ങളുടെ നീക്കത്തെ അടിച്ചമര്‍ത്താനായി ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രന്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തതിനെ അദ്ദേഹം വിമര്‍ശിച്ചു. ഇതുകൊണ്ടൊന്നും ജനങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങളെ മാനിക്കുന്ന എല്ലാ ഭക്തരുടെയും കൂടെയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.
The way Pinarayi Vijayan’s govt is handling the sensitive issue of Sabarimala is disappointing. Kerala police is treating young girls, mothers and aged inhumanly, forcing them to take the arduous pilgrimage, without even basic facilities like food, water, shelter & clean toilets.
— Amit Shah (Modi Ka Parivar) (@AmitShah) November 20, 2018
If several reports of flushing resting places for devotees and them having to spend nights next to pig droppings & dustbin are true, then Pinarayi Vijayan must realize that he can’t treat Ayyappa devotees like inmates of Gulag. We won't let LDF crush people's faith with impunity.
— Amit Shah (Modi Ka Parivar) (@AmitShah) November 20, 2018
If Pinarayi Vijayan thinks he can rise against people’s movement to preserve Sabarimala by arresting K Surendran, our Thrissur District President and 6 others, then he is mistaken. We stand firmly with every Ayyappa devotee, who holds the Sabarimala tradition close to his heart.
— Amit Shah (Modi Ka Parivar) (@AmitShah) November 20, 2018
Discussion about this post