ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുകയും അവിടെ സമാധാനം പുനസ്ഥാപിക്കുകയും ചെയ്യുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി സദാശിവത്തിനു നിവേദനം നല്കി .
നാല്‍പ്പത്തിയൊന്ന് ദിവസം വൃത്തം നോറ്റ് എത്തുന്ന അയ്യപ്പഭക്തരെ ഭീകര പ്രവര്‍ത്തകരെ പോലെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത് . ശബരിമലയില്‍ 16000 ത്തോളം പോലീസുകാരെ വിന്യസിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് നിവേദനത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നു .
കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷം ഭക്തര്‍ എത്തിയ സ്ഥലത്ത് കേവല്‍ 74000 ഭക്തര്‍ മാത്രമേ ദര്‍ശനം നടത്താന്‍ എത്തിയുള്ളൂ . മുംബൈയില്‍ നിന്നുമെത്തിയ 110 ഭക്തര്‍ക്ക് ദര്‍ശനം കഴിയാതെ വന്നു . സംസ്ഥാന സര്‍ക്കാരിന്റെ വിവേകശൂന്യമായ നടപടിയാണ് ശബരിമലയുടെ ഇന്നത്തെ പ്രതിസന്ധിയ്ക്ക് പിന്നിലുള്ളത് . ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിച്ചു നടപ്പാക്കേണ്ടത് ഭരണഘടനാ സ്ഥാപനമായ ദേവസ്വം ബോര്‍ഡാണ് . എന്നാല്‍ ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി ഭരണം സര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു .
Discussion about this post