ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണയും സ്വര്‍ണ്ണം നേടിയിരിക്കുകയാണ് ഇന്ത്യയുടെ കായിക താരമായ മേരി കോം. ഉക്രൈന് താരമായ ഹന്ന ഒഖോട്ടോയെയാണ് മേരി കോം പരാജയപ്പെടുത്തിയത്.
ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 5-0 എന്നായിരുന്നു സ്കോര്‍ നില. 48 കിലോഗ്രാം കാറ്റഗറിയിലായിരുന്നു മേരി കോം മത്സരിച്ചത്.
ഇതിന് മുന്‍പ് മേരി കോം ഹന്ന ഒഖോട്ടോയെ നേരിട്ടത് പോളണ്ടില്‍ വെച്ച് നടന്ന സിലേസിയന്‍ ഓപ്പണിന്റെ സെമി ഫൈനലില്‍ വെച്ചായിരുന്നു. അന്നും മേരി കോം 5-0 എന്ന സ്കോറിലായിരുന്നു ഹന്ന ഒഖോട്ടോയെ പരാജയപ്പെടുത്തിയത്. മത്സരം നടന്നത് സെപ്റ്റംബറിലായിരുന്നു.
അതേസമയം ഇന്ന് തന്നെ ഇന്ത്യയുടെ സോണിയാ ചാഹലും സ്വര്‍ണ്ണം ലക്ഷ്യമിട്ടുകൊണ്ട് മത്സരിക്കാനിറങ്ങുന്നുണ്ട്. ജര്‍മ്മനിയുടെ വാനര്‍ ഒര്നെലയെയാണ് സോണിയ നേരിടുക. 57 കിലോഗ്രാം കാറ്റഗറിയിലാണ് സോണിയ മത്സരിക്കുന്നത്.
Discussion about this post