കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് പാര്‍ട്ടി ഇറ്റലിയില്‍ നിന്നും സ്ത്രീധനമെന്ന രീതിയില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് മാഫിയയെയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയാ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യോഗി വിമര്‍ശിച്ചു. ഇന്ത്യ തങ്ങളുടെ ആയുധ ശേഷി വര്‍ധിപ്പിച്ചതില്‍ കോണ്‍ഗ്രസുകാര്‍ അസ്വസ്ഥരാണെന്നും രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ഇന്ത്യയില്‍ നിന്നാണോ അതോ പാക്കിസ്ഥാനില്‍ നിന്നാണോ സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്നും വ്യക്തമാകുന്നില്ലെന്നും അദിത്യനാഥ് പരിഹസിച്ചു.
Discussion about this post