രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വരിക്കാര്‍ക്ക് നല്കിയ അപ്രതീക്ഷിത ഓഫര്‍ വീണ്ടും .
പ്രിപെയിഡ് വരിക്കാര്‍ക്ക് 10 ജിബി സൗജന്യ ഡാറ്റ കൂടി നല്കുന്ന അപ്രതീക്ഷിത പാക്കേജാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത് . എല്ലാ പ്രീപെയിഡ് വരിക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമായിരിക്കില്ല . തിരഞ്ഞെടുത്ത നമ്പറുകള്‍ക്ക് അധികൃതര്‍ ഈ സൗജന്യം നല്‍കുകയാണ് ചെയ്യുന്നത് . പുതിയ പാക്കേജിന് ഉപയോക്താക്കളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം കമ്പനി ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല .
ഇത്തരമൊരു പാക്ക് വഴി അഞ്ച് ദിവസത്തേക്ക് 10 ജിബി ഡാറ്റയാണ് ലഭിക്കുക . ആഡ് – ഓണ്‍ പാക്ക് ആയതിനാല്‍ വോയിസ് – എസ്.എം.എസ് ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകില്ല . ഫ്രീ ഡാറ്റ ലഭ്യമാണോ എന്നറിയുന്നതിനായി മൈ ജിയോ ആപ്പില്‍ കയറി പ്ലാന്‍സ് ടാബില്‍ കയറി ചെക്ക് ചെയ്യാവുന്നതാണ് . നിങ്ങള്‍ക്ക് അധിക ഡാറ്റ ലഭിച്ചിട്ടുണ്ടെങ്കില്‍ ഈ സെക്ഷനില്‍ കാണാന്‍ സാധിക്കും . നവംബര്‍ 30 വരെയാണ് അധിക ഡാറ്റയുടെ കാലാവധി
Discussion about this post