തിരുവനന്തപുരം: ശബരിമല വിഷയത്തിനെച്ചൊല്ലി നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമസഭ പ്രക്ഷുദ്ധമായി. രാവിലെ ഒമ്പത് മണിക്ക് ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പ്രസംഗം നടത്തുന്നതിനിടെ ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. ശരണം വിളിച്ചായിരുന്നു പ്രതിപക്ഷ ബഹളം.
ചോദ്യോത്തര വേളയില്‍ സഹകരിക്കണമെന്നും ശബരിമല വിഷയം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കാമെന്നും സ്പീക്കര്‍ അറിയിച്ചെങ്കിലും അംഗങ്ങള്‍ പിന്മാറാന് തയ്യാറായില്ല. മുദ്രാവാക്യങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി സംസാരം തുടര്‍ന്നു.
അതിനിടെ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് പി.സി.ജോര്‍ജും ഒ.രാജഗോപാലും അയ്യപ്പ വേഷത്തിലാണ് സഭയിലെത്തിയത്. ശബരിമല വിഷയത്തില്‍ യോജിച്ച പ്രതിഷേധം നടത്തുമെന്ന് ഇരുവരും അറിയിച്ചിരുന്നുവെങ്കിലും യു.ഡി.എഫ് പ്രതിഷേധത്തില്‍ ഇവര്‍ പങ്കെടുക്കാത്തില്ല.
Discussion about this post