വിദേശരാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന സംശയത്തില്‍ മനുഷ്യക്കടത്തിന് ഇരയായ 32 മലയാളി നേഴ്സുമാരെ ബെംഗളൂരുവില്‍ നിന്നും രക്ഷപ്പെടുത്തി. ജര്‍മ്മന്‍ ഭാഷ പഠിക്കാനെന്ന വ്യാജേന അര്മീനയിലേക്ക കടത്താന്‍ ശ്രമിച്ചുവെന്ന കണ്ടെത്തിയതിനെത്തുടര്‍ന്ന് ബെംഗളൂരു വിമാനത്താവളം ഇമിഗ്രേഷന്‍ വിഭാഗമാണ് ഇവരെ രക്ഷിച്ചത്.
ഇവരെ ബംഗളൂരു സിറ്റി പോലീസിന് കൈമാറിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലുള്ളവരാണ് ഭൂരിഭാഗവും. മംഗലാപുരം ആസ്ഥാനമായ ഏജന്‍സിയാണ് ഇതിന് പിന്നില്ലെന്ന് പോലിസ് പറഞ്ഞു. ഒരു ലക്ഷം രൂപയും വിമാന ടിക്കറ്റുമാണ് ഏജന്‍സി ഇവരില്‍ നിന്ന് ഈടാക്കിയത്.
Discussion about this post