വാട്സ്ആപ്പിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ നീരജ് അറോറ കമ്പനി വിട്ടു . വാട്സ്ആപ്പിലെ ജോലി അവസാനിപ്പിക്കുകയാണെന്ന് ട്വിറ്റെര്‍ , ഫേസ്ബുക്ക് വഴിയാണ് നീരജ് അറിയിച്ചിരിക്കുന്നത് . ഏഴുവര്‍ഷത്തോളം വാട്സ്ആപ്പിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു നീരജ് .
കഴിവുറ്റ ഒരുകൂട്ടം ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു . അതിയായ ശ്രദ്ധനല്‍കി ആയിരങ്ങള്‍ ഇഷ്ടപ്പെടുന്ന മാന്ത്രികമായ ഒന്ന് സൃഷ്ടിക്കപ്പെടുന്നത് കാണാന്‍ സാധിച്ചു . ലളിതവും സുരക്ഷിതവും വിശ്വസ്തവുമായ ആശയവിനിമയ സംവിധാനമെന്ന നിലയില്‍ ഇനിയും വാട്സ്ആപ്പിന് മുന്നോട്ടു പോകനാവുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു .
വാട്സ്ആപ്പില്‍ നിന്നും മാറാന്‍ സമയമായി , എല്ലാ ദിവസവും വ്യത്യസ്തമായ രീതികളില്‍ ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നീരജ് കൂട്ടിചേര്‍ക്കുന്നു .
എന്നാല്‍ എന്താണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്ന് നീരജ് വെളിപ്പെടുത്തിയിട്ടില്ല , കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുക മാത്രമാണ് ഇപ്പോള്‍ തീരുമാനമെന്നാണ് നീരജ് പറയുന്നത് .
Discussion about this post