നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ പ്രതിഷേധം. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം നടന്നത്.
സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ തര്‍ക്കവും വാക്പോരും നടന്നു. ശബരിമല വിഷയം ചര്‍ച്ചയ്ക്കായി അടിയന്തിരമായി എടുക്കണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ട് വെച്ചു.
സഭ പിരിഞ്ഞതിന് ശേഷം നിയമസഭയുടെ പുറത്തും പ്രതിപക്ഷം പ്രതിഷേധം നടത്തി. സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
Discussion about this post