എയര്‍ ഇന്ത്യ വിമാനം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തില്‍ ഇടിച്ചു . ലാൻഡ് ചെയ്തശേഷം ഗേറ്റിനടുത്തേക്ക് വിമാനം മാറ്റിയപ്പോഴാണ് അപകടം.
ബുധനാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ നിന്നുമെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത് . വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു . 179 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു .
യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകളില്ല . എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു .
Discussion about this post