ശബരിമലയിലെ അന്നദാനം ആര്‍എസ്എസ് അനുകൂല സംഘടനയായ അയ്യപ്പ സേവ സമാജത്തെ ഏല്പിച്ചുവെന്ന വാര്‍ത്തയ്ക്ക് പ്രതികരണം തേടിയെത്തിയ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ പരിഹസിച്ച് ദേവസ്വം പ്രസിഡമ്ട് എ പത്മകുമാര്‍. നിങ്ങളെ പോലുള്ള മാധ്യമങ്ങളാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് പത്മകുമാര്‍ പറഞ്ഞു. പമ്പയിലും നിലയ്ക്കലിലും അന്നദാനത്തിന്റെ ചുമതല അയ്യപ്പ സേവാസമാജത്തെ ഏല്പിച്ചുവെന്ന വാര്‍ത്ത ഏഷ്യാനെറ്റ് പുറത്തു വിട്ടതില്‍ എന്താണ് പ്രതികരണം എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ആദ്യ ചോദ്യം. പുറത്ത് വിടാന്‍ ഇത് അകത്തിരിക്കുകയായിരുന്നില്ലല്ലോ എന്നായിരുന്നു വായടപ്പിക്കുന്ന രീതിയിലുള്ള പത്മകുമാറിന്റെ മറുപടി.
ദേവസ്വം ബോര്‍ഡ് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം സ്വീകരിച്ചാണ് അന്നദാനം നടത്തുന്നത്. ശബരിമലയില്‍ നല്ല നിലയില്‍ ഭക്ഷണം തൊടുക്കുന്നില്ലേ. ഏഷ്യാനെറ്റിന് എന്താ ബുദ്ധിമുട്ട്. ഭക്ഷണം കൊടുക്കണ്ടാ എന്നുണ്ടോ? കൊടുത്തില്ലെങ്കില്‍ വാര്ത്തയാക്കാനാണോ?-പത്മകുമാര്‍ ചോദിച്ചു.
സംഘപരിവാര്‍ ചായ്വുള്ള സംഘടനയ്ക്ക് അന്നദാനം ഏല്പിക്കുന്നതിലുള്ള ഉദ്ദേശശുദ്ധിയാണ് പ്രശ്നമെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചോദിക്കുന്നു. അത് ഏഷ്യാനെറ്റ് പറഞ്ഞാല്‍മതിയെന്നും കരാറൊന്നുമല്ല മനുഷ്യാ
കൊടുക്കുന്നത് അന്നദാനത്തിന് സംഭാവന സ്വീകരിക്കുന്നതാണ്. ഏത് കാലഘട്ടത്തിലും നിങ്ങളെ പോലുള്ള മാധ്യമങ്ങള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണ് ശബരിമലയുടെ പ്രശ്നമെന്നും പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വത്തിലാണ് അന്നദാനം നടക്കുന്നതെന്നു എ പത്മകുമാര്‍ പറഞ്ഞു.
ശബരിമലയിലെ അന്നദാനം വിവിധ സംഘടനകളുടെ സഹായത്തോടെ നടത്തുന്നത് കാലങ്ങളായുള്ള രീതിയാണ്. അയ്യപ്പ സേവാസമാജം പോലുള്ള അയ്യപ്പ ഭക്തരുടെ സംഘടനകള്‍ ഇതിനായി ഭക്ഷമം എത്തിക്കുന്നതുള്‍പ്പടെയുള്ള സഹായങ്ങള്‍ നല്‍കാറുണ്ട്. ഇത് ആര്‍എസ്എസ് സംഘടനയുമായി ദേവസ്വം കരാറില്‍ ഒപ്പിട്ടുവെന്ന രൂതിയിലും അന്നദാനം അയ്യപ്പസേവാ സമാജത്തെ ഏല്പിച്ചുവെന്ന് പറഞ്ഞും ഏഷ്യാനൈറ്റ് ബ്രേക്കിംഗ് ന്യൂസ് നല്‍കുകയായിരുന്നു. രാഷ്ട്രീയാതീതമായി അയ്യപ്പ ഭക്തരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയെ ആര്‍എസ്എസ് അനുകൂലമെന്ന് മുദ്രകുത്തി സന്നിധാനത്തെ പരിപാടികളില്‍ നിന്ന് വിലക്കാന്‍ പറ്റുമോ എന്ന നീക്കമാണ് ഏഷ്യാനെറ്റ് നടത്തിയതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അന്നദാനത്തിന് അയ്യപ്പ ഭക്ത സംഘടനകളില്‍ നിന്നല്ലാതെ മറ്റ് സ്വകാര്യ സംഘടനകളില്‍ നിന്ന് സഹായം പറ്റണമെന്നായിരിക്കാം ചിലര്‍ ആഗ്രഹിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post