രാജ്യത്ത് ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക വില കുറച്ചു . ഇന്ധനവിലയിലെ കുറവ് വന്നതോടെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയിരിക്കുന്നത് . ഇതോടു കൂടി സബ്സിഡിയുള്ള സിലിണ്ടറിന്റെ വിലയില്‍ 6.52 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറില്‍ 133 രൂപയും കുറവ് വരും .
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്റെ പ്രതിഫലനമാണ് പാചകവാതകത്തിന്റെ വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത് . ജൂണ്‍ മാസത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് പാചകവാതകത്തിന്റെ വില കുറയുന്നത് .
Discussion about this post