ശബരിമലയുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് രജനികാന്ത് . ക്ഷേത്രത്തിന്റെ കാര്യത്തില്‍ കോടതി ഇടപെടേണ്ടയെന്നും അതൊരു സെന്‍സിറ്റീവ് വിഷയമാണെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു .
സുപ്രീംക്കോടതിയെ ബഹുമാനിക്കുന്നു . എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ വിധി പറയുമ്പോള്‍ കുറേകൂടി കരുതല്‍ ആവശ്യമായിരുന്നു . ഭക്തരുടെ വികാരത്തെ മുറിവേല്‍പ്പിക്കരുത് . ശബരിമല ക്ഷേത്രം വളരെ പഴക്കമുള്ള ഒരിടമാണ് . അവിടെ നിലനില്‍ക്കുന്നത് പരമ്പരാഗതമായ ആചാരങ്ങളാണ് അതെല്ലാം അങ്ങനെ തന്നെ നിലനില്‍ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post