യു.എസിലെ അലാസ്കയിലെ ആങ്കറേജിന് സമീപം നടന്ന ഭൂചലനത്തില്‍ റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു. നവംബര്‍ 30ന് രാവിലെ 08:30ഓടെയാണ് ഭൂചലനം സംഭവിച്ചത്.
ആങ്കറേജിന് വടക്ക് കിഴക്ക് 21 മൈല്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ ഉത്ഭവ സ്ഥാനം. ഭൂചലനം സംഭവിച്ചതിന് ശേഷം കുറച്ച് നേരത്തേക്ക് സുനാമി മുന്നറിയിപ്പുമുണ്ടായിരുന്നു.
പൊതുവെ ഭൂചലനം സംഭവിക്കാറുള്ള പ്രദേശമായ അലാസ്കയില്‍ ഇത്ര തീവ്രമായ ഭൂചലനം ആദ്യമായാണ് സംഭവിച്ചതെന്ന് പ്രദേശത്തെ നിവാസികള്‍ പറയുന്നു.
സംഭവത്തില്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹെലികോപ്റ്ററുകളും ഡ്രോണുകളുമുപയോഗിച്ചാണ് നാശനഷ്ടങ്ങള്‍ യു.എസ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വരുന്ന ദിവസങ്ങളിലും ആഴ്ചകളിലും തുടര്‍ ചലനങ്ങളുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി.
അതേസമയം സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. വിദഗ്ദ്ധര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ പറഞ്ഞു.
To the Great people of Alaska. You have been hit hard by a “big one.” Please follow the directions of the highly trained professionals who are there to help you. Your Federal Government will spare no expense. God Bless you ALL!
— Donald J. Trump (@realDonaldTrump) November 30, 2018
Discussion about this post