ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച നാലംഗ സംഘം കൊച്ചിയിലെത്തി ചര്‍ച്ചകള്‍ ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള, എം.എല്‍.എ ഓ.രാജഗോപാല്‍, ശോഭ സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, എം.ഗണേഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെത്തിയത്. എം.പി പ്രഹ്ലാദ് ജോഷി, എം.പിയും പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റുമായ വിനോദ് ശങ്കര്‍, എം.പി നളിന്‍കുമാര്‍ കാട്ടീല്‍ എന്നിവരാണ് സംഘത്തിലുള്ളത്. കോര്‍ കമ്മിറ്റി യോഗത്തിനുശേഷം ശബരിമല കര്‍മസമിതി നേതാക്കളുമായും ഇവര്‍ ചര്‍ച്ച നടത്തുന്നതായിരിക്കും.
ഗവര്‍ണര്‍ പി.സദാശിവവുമായും ഇവര്‍ കൂടിക്കാഴ്ച നടത്തുന്നതായിരിക്കും. കൂടാതെ ശബരിമലയിലെ പോലീസ് അതിക്രമത്തിനിരയായവരില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായിരിക്കും. ഡിസംബര്‍ മൂന്നിന് ഇവര്‍ ബി.ജെ.പി നേതാവായ കെ.സുരേന്ദ്രനെ ജയിലില്‍ ചെന്ന് സന്ദര്‍ശിക്കുന്നതായിരിക്കും.
ഡിസംബര്‍ അഞ്ചിന് ഇവര്‍ പന്തളം കൊട്ടാരം പ്രതിനിധികളുമായും ചര്‍ച്ച നടത്തുന്നതായിരിക്കും. തുടര്‍ന്ന് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ച് കൊച്ചിയില്‍ കാണാനാവാതെ പോയ കോര്‍ കമ്മിറ്റിയംഗങ്ങളെയും കാണുന്നതായിരിക്കും. കൂടാതെ ഈ സംഘമായിരിക്കും സെക്രട്ടറിയേറ്റിന് മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യുക. ഡിസംബര്‍ പതിനൊന്നിന് ഇവര്‍ എന്‍.ഡി.എ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഡല്‍ഹിയിലേക്ക് മടങ്ങുന്നതായിരിക്കും.
Discussion about this post