ശബരിമല വിഷയത്തില്‍ ബിജെപി കേന്ദ്രസംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്കി . സുരക്ഷയുടെ പേരില്‍ തീര്‍ഥാടകരെ മാനസികമായും ശാരീരികമായും പോലീസ് പീഡിപ്പിക്കുന്നുവെന്നും ശബരിമലയിലെ അവസ്ഥ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും നിവേദനത്തില്‍ പറയുന്നു .
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് ഉള്‍പ്പടെയുള്ളവര്‍ക്ക് ദുരനുഭാവമുണ്ടായി . കെ സുരേന്ദ്രന് എതിരെ തെറ്റായ കേസുകളാണ് എടുത്തിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു . ശബരിമലയിലെ പ്രശ്നങ്ങള്‍ക്കെല്ലാം പൂര്‍ണ്ണഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ആണെന്ന് പരാതിയില്‍ ആരോപിക്കുന്നു .
ദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല . ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയിപ്പോള് ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടമായിരിക്കുകയാണ് . ശബരിമലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു .
Discussion about this post