തുടര്‍ച്ചായി നാലാം ദിവസവും നിയമസഭ സ്തംഭിച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന സഭയില്‍ പിണറായി വിജയന് ഒരു മുഖ്യമന്ത്രിയെന്ന നിലയിലല്ല സഭയില്‍ വന്നതെന്നും ഒരു പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് സഭയില്‍ വന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിയസഭ സ്തംഭിക്കാന്‍ മുഖ്യമന്ത്രിയാണ് കാരണമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ വനിതാ മതില് സംഘടിപ്പിക്കുന്നതിന് മത സംഘടനകളുടെ യോഗം വിളിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷം സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ നിയമസഭയില്‍ പല കാര്യങ്ങളും ഉന്നയിക്കാന്‍ തയ്യാറായി വന്നതാണെന്നും സഭ സ്തംഭിക്കണമെന്ന് മുഖ്യമന്ത്രിക്കായിരുന്നു ആഗ്രഹമുണ്ടായിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമന വിഷയം സഭയില്‍ വരരുതെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ടെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ചര്‍ച്ചകളില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ജനുവരി ഒന്നിന് സി.പി.എം സംഘടിപ്പിക്കുന്ന വനിതാ മതിലിനെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ആദ്യമായാണ് ഒരു മുഖ്യമന്ത്രി മത-ജാതി സംഘടനകളുടെ യോഗം വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post