ഡല്‍ഹിയില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയിഡ് . എട്ടിടങ്ങളിലായി ഒരേ സമയം നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 25 കോടി രൂപ പിടിച്ചെടുത്തു .
തലസ്ഥാനത്തെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുകയില , രാസവസ്തുക്കള്‍ , ഉണങ്ങിയ പഴങ്ങള്‍ എന്നീ മേഖലകളില്‍ കച്ചവടം ചെയ്യുന്നവരുടെയാണ് പിടിച്ചെടുത്ത പനമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട് .
Delhi: Income-Tax Department raided a private vault at Chandni Chowk & recovered Rs 25 crore in cash from more than 100 lockers. pic.twitter.com/7T7IyyWhHy
— ANI (@ANI) December 1, 2018
സ്വകാര്യ നിലവറയിലായി ഡല്‍ഹിയിലെ ചാന്ദിനി ചൗക്കില്‍ സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തത് . 100 ലധികം ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന പണം ഹവാല ഇടപാടുകാരുടെയാണ് എന്നതാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം .
Discussion about this post