വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിന് മാനനഷ്ടക്കേസില്‍ 2,20,770 ഡോളര്‍ നഷ്ടപരിഹാരമായി നല്കാന് ഒരു ഓസ്ട്രേലിയന്‍ കോടതി ഉത്തരവിട്ടു. ഫെയര്‍ ഫാക്സ് മീഡിയ എന്ന കമ്പനിയോടാണ് നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദ്ദേശിച്ചത്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേയ്ല്‍സിലെ സുപ്രീം കോടതി ജസ്റ്റിസ് ലൂസി മക്കല്ലമാണ് വിധി പുറപ്പെടുവിച്ചത്. ഫെയര്‍ ഫാക്സ് മീഡിയ എന്ന മാധ്യമ കമ്പനി ക്രിസ് ഗെയ്ലിനെപ്പറ്റി നല്കിയ ഒരു വാര്‍ത്തായണ് വിവാദമായത്. 2015ലെ ക്രിക്കറ്റ് ലോകകപ്പ് സമയത്ത് മസാജ് ചെയ്യുന്ന ഒരു സ്ത്രീയുടെ മുന്നില്‍ ക്രിസ് ഗെയ്ല് മോശമായി തന്റെ ശരീരം പ്രദര്‍ശിപ്പിച്ചുവെന്ന് ഫെയര്‍ ഫാക്സ് മീഡിയ പറഞ്ഞിരുന്നു. 2016ലായിരുന്നു ഈ വാര്‍ത്ത പുറത്ത് വന്നത്.
വാര്‍ത്ത കേസായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 2017ല്‍ ഫെയര്‍ ഫാക്സ് മീഡിയയ്ക്ക് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സത്യമാണെന്ന് കോടതിയില്‍ തെളിയിക്കാനായില്ല. ഇതിന് ശേഷമാണ് നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്.
എന്നാല്‍ കേസിന്റെ വിചാരണ നേരായ രീതിയിലല്ല പോയതെന്ന് ഫെയര്‍ ഫാക്സ് മീഡിയ വാദിക്കുന്നു.
Discussion about this post