കടക്കെണിയിലാകുന്നവരുടെ ചികിത്സാ സഹായത്തിന് സര്‍ക്കാരിന് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാരിന് കോടതിയുടെ നിര്‍ദ്ദേശം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവിയാണ് രണ്ടുകുട്ടികളുടെ ചികിത്സയ്ക്കായാണ് അലവി മലപ്പുറം ജില്ലാ സഹകരണബാങ്കില്‍ നിന്ന് വായ്പയെുത്തത്. സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തികാരണം തെരുവിലിറക്കപ്പെടുമെന്ന ആശങ്കയുമായി അലവി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിലാണ് നിര്‍ണ്ണായകമായ ഇടപെടല്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.അലവിയെപ്പോലുള്ളവരെ കടക്കെണിയില്‍നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന് എന്തുപദ്ധതിയാണുള്ളതെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. സമാനസ്ഥിതിയുള്ള മറ്റുകുടുംബങ്ങളുടെ കാര്യത്തിലും സര്‍ക്കാരിന്റെ പദ്ധതിയെന്താണെന്ന് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കഷ്ടപ്പാടില്‍ ഉഴലുന്നവര്‍ക്ക് സഹായം നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെടുന്നെന്നാണ് വിഷയം പരിഗണിച്ച കോടതിയുടെ വിലയിരുത്തല്‍ . സാമൂഹിക ഉന്നമനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും സര്‍ക്കാര്‍ വന്‍തുക ചെലവിടുന്നുവെന്ന് പറയുന്നു. എന്നിട്ടും സഹായം നല്കുന്നതില് പരാജയപ്പെടുന്നത് ആശങ്കാജനകമെന്നും കോടതി വ്യക്തമാക്കി. ഹര്ജിക്കാരനെപ്പോലെയുള്ളവരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി വിലയിരുത്തി.
Discussion about this post