പ്രളയ ദുരിതാശ്വാസത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രത്യേക ധനസഹായം കേരളത്തിന് ലഭിച്ചുവെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. പ്രളയ ദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിനായുള്ള അടിയന്തര പ്രമേയത്തിലായിരുന്നു രാജഗോപാലിന്റെ വിമര്‍ശനം.
കേന്ദ്രത്തില്‍ നിന്നും കേരളാ സര്‍ക്കാരിന് ലഭിച്ച പണത്തെപ്പറ്റി വ്യക്തമായ വിവരം സര്‍ക്കാര്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നല്‍കിയത് കൂടാതെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും കോടിക്കണക്കിനു തുക സര്‍ക്കാരിന് ലഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിട്ടിയ സഹായമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കിട്ട് കൂട്ടി കുഴയ്ക്കുകയായിരുന്നുവെന്നും ഒ.രാജഗോപാല്‍ കുറ്റപ്പെടുത്തി.
കൂടാതെ കേന്ദ്രത്തില്‍ നിന്നുള്ള സംഘം എത്തി പഠനം നടത്തിയതിന് ശേഷം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അതനുസരിച്ചുള്ള തുക കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസ്യം അര്‍ഹതയില്ലാത്ത പലര്‍ക്കും ദുരിതാശ്വാസത്തിന്റെ പണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനര്‍ഹമായി പണം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസത്തിന്റെ തുക വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post