എസ് രമേശന് നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. ‘ഗുരുപൗര്‍ണ്ണമി’എന്ന കാവ്യത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അവാര്‍ഡ് പ്രഖ്യാപനം ഡല്‍ഹിയില്‍ നടന്നു .സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു ആണ് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്
.
ശ്രീനാരായണഗുരുവിന്റെ അനശ്വര ജീവിതവും ദര്‍ശനങ്ങളും സന്ദേശങ്ങളും അപഗ്രഥനാത്മകമായി ആവിഷ്കരിക്കുന്ന കാവ്യമാണ് ഗുരുപൗര്‍ണ്ണമി.
സി രാധാകൃഷ്ണന് , എംഎം ബഷീര്‍, എം മുകുന്ദന് എന്നിവരടങ്ങിയ കേന്ദ്ര സാഹിത്യ അക്കാദമി ജൂറി അംഗങ്ങളാണ് അവാര്ഡ്് നിര്‍ണ്ണയിച്ചത്. അവാര്‍ഡ് ജനുവരി 29നു ഡല്‍ഹിയില്‍ സമ്മാനിക്കും.
Discussion about this post