ഭീകരവാദത്തെ എതിര്‍ക്കുന്നുവെന്ന് പാക്കിസ്ഥാന് പറയുമ്പോളും താലിബാനെ ഇന്ത്യയ്ക്കെതിരെ ഒരു കവചമായി ഉപയോഗിക്കുകയാണ് പാക്കിസ്ഥാനെന്ന യു.എസ് മറീന്‍ കോര്‍പ്സ് കമാന്‍ഡര്‍ മക്കെന്‍സി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടുവരാനായി പാക്കിസ്ഥാന്റെ സഹായം വേണമെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രി ഇമ്രാന് ഖാന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കത്തെഴുതി ദിവസങ്ങള്‍ പിന്നിടുമ്പോളാണ് കമാന്‍ഡര്‍ മക്കെന്‍സിയുടെ പരാമര്‍ശം.
അഫ്ഗാനിസ്ഥാനില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമാധാനം നിലനില്ക്കാന് പാക്കിസ്ഥാന്റെ പങ്ക് അനിവാര്യമാണെന്ന് മക്കെന്‍സി അഭിപ്രായപ്പെട്ടു. താലിബാനും അഫ്ഗാനിസ്ഥാന് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ പാക്കിസ്ഥാന് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താലിബാനെ ചര്‍ച്ചകള്‍ക്കായി മുന്നോട്ട് കൊണ്ടുവരാന്‍ പാക്കിസ്ഥാന് പൂര്‍ണ്ണമായി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്ര അക്രമ സ്വഭാവമുള്ള സംഘടനകള്‍ പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മക്കെന്‍സി വ്യക്തമാക്കി. പാക്കിസ്ഥാന്റെ മണ്ണില്‍ താലിബാന് അഭയം നല്കാതിരിക്കാനുള്ള അധികാരം പാക്കിസ്ഥാനുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇമ്രാന് ഖാന് നല്കിയ കത്തിലും പറഞ്ഞിരുന്നു.
പാക്കിസ്ഥാന് നടപടിയെടുക്കുന്നതനുസരിച്ച് അഫ്ഗാനിസ്ഥാനില്‍ ദക്ഷിണേഷ്യന്‍ മേഖലയില്‍ മൊത്തത്തിലും സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ സാധിക്കുമെന്നും മക്കെന്‍സി പറഞ്ഞു.
Discussion about this post