നിയമസഭയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള സര്‍ക്കാരിന്റെ വിശദീകരണം അതൃപ്തികരമെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് യു.ഡി.എഫ് കൊണ്ടുവന്ന അടിയന്തര പ്രമേയം നിയസഭ തള്ളിയതായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അറിയിച്ചു.
എം.എല്‍.എ വി.ഡി.സതീശനായിരുന്നു അടിയന്തര പ്രമേയം അവതരിപ്പിച്ചത്. നവ കേരള നിര്‍മ്മാണമെന്നത് പാഴ്വാക്കായി മാറിയെന്നും വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. 40,000 കോടി രൂപ ചിലവ് വരുന്ന നവ കേരളം പദ്ധതിക്ക് സര്‍ക്കാരിന്റെ കൈയ്യില്‍ 4,200 കോടി രൂപയുടെ ഫണ്ട് മാത്രമാണുള്ളതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടേത് ആത്മാര്‍ത്ഥതയില്ലാത്ത വാദങ്ങളാണെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ പറഞ്ഞു.
സാലറി ചാലഞ്ചില്‍ സമ്മതപത്രം വേണമെന്ന് പറഞ്ഞത് സൗകര്യത്തിന് വേണ്ടിയാണെന്നും നേരിട്ട് ശമ്പളത്തില്‍ നിന്ന് പിടിക്കാനാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ പ്രളയം മൂലമുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ഇതുവരെ ഒരു കണക്കെടുപ്പും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
Discussion about this post