സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വ്യാപിക്കുകയാണ് . അന്തര്‍ദേശീയ – വിദേശീയ സംഘങ്ങളുടെ തട്ടിപ്പില്‍ ഒന്നുമറിയാതെ വീഴുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന എന്നാണ് സംസ്ഥാനത്ത് രെജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത് . ബാങ്കുകളെ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകള്‍ പ്രധാനമായി നടക്കുന്നത് ബാങ്കുകളുടെ തന്നെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ആപ്പുകള്‍ , വെബ്സൈറ്റ് എന്നിവ കേന്ദ്രീകരിച്ചാണ് . ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം .
- വിവിധ ബാങ്കുകളുടെ ആപ്പുകള്‍ നിലവില്‍ സജീവമായി പണം കൈമാറാനായി ഉപയോഗിക്കുന്നുണ്ട് . ഇത്തരം ആപ്പുകളുടെ ന്യൂനതകള്‍ മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത് . നിങ്ങളുടെ മൊബൈല്‍ലേക്ക് ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തുക . ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത് ബാങ്കിന്റെ ഔദ്യോഗികമായ ഒന്നാണ് എന്ന് ഉറപ്പ് വരുത്തുക .
- നിങ്ങളുടെ ഫോണിലേക്ക് ബാങ്ക് ഉദ്യോഗസ്ഥര്‍ / കാര്‍ഡ് കമ്പനി എന്ന് പരിചയപ്പെടുത്തി വിളിക്കുന്ന കോളുകള്‍ ശ്രദ്ധിക്കുക
- നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒ ടി പി നിങ്ങളുടെ അറിവോടെയുള്ള ഇടപാടുകള്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്ക് കൈമാറാതെയിരിക്കുക .
- നിങ്ങളുടെ വിവരങ്ങള്‍ , കാര്‍ഡ് നമ്പര്‍ , ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ , കാര്‍ഡിന് പിന്നിലെ സിവിവി നമ്പര്‍ എന്നിവ മറ്റൊരാള്‍ക്കും നല്‍കാതെയിരിക്കുക .
- ഏതെങ്കിലും രീതിയില്‍ നിങ്ങളുടെ അക്കൗണ്ട് വഴി അസ്വഭാവികമായ ഇടപാടുകള്‍ നടന്നതായി കണ്ടാല്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ടു അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും പോലീസിനെ സമീപിക്കുകയും ചെയ്യുക
ബാങ്കുമായി ബന്ധപ്പെട്ടു നിങ്ങളുടെ മൊബൈല്‍ലേക്ക് വരുന്ന എല്ലാം സന്ദേശങ്ങളും കൃത്യമായി മനസിലാക്കുക - വെബ്സൈറ്റ് വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ വിശ്വാസ്യതയുള്ള വെബ്സൈറ്റ് മാത്രം വിനിയോഗിക്കുക . ഇടപാടുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റ് നിങ്ങളുടെ അക്കൗണ്ട്ലേക്ക് ലോഗിന്‍ ചെയ്യാനുള്ള പേജിലേക്ക് നയിക്കുന്നുവെങ്കില്‍ അത് കൃത്യമായും നിങ്ങളുടെ ബാങ്കിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് എന്ന് തന്നെ ഉറപ്പു വരുത്തുക . പ്രധാനമായും വെബ്സൈറ്റ് അഡ്രെസ്സ് ഉപയോഗിച്ചിരിക്കുന്ന അക്ഷരങ്ങളില്‍ വ്യത്യാസം ഒന്നുമില്ലെന്ന് ഉറപ്പാക്കുക ഉദാഹരണം : യഥാര്‍ത്ഥ അഡ്രസ് – https://www.onlinesbi.com/ വ്യാജമായ അഡ്രസ് : https://www.onliinesbi.com/
Discussion about this post