മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക്കിസ്ഥാന്റെ മണ്ണില്‍ നിന്ന് തന്നെയാണെന്ന് പാക് പ്രധാനമന്ത്രിയുടെ മൗനസമ്മതം . മുംബൈയില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന പ്രസ്താവനയോടെയാണ് ഇമ്രാന്ഖാന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് .
2008 നവംബര്‍ 26 നു നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ട സ്ഥിതി എന്താണെന്ന് അധികൃതരോട് താന്‍ ചോദിച്ചിട്ടുണ്ടെന്നും ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയെന്നതാണ് തങ്ങളുടെ നിലപാടെന്നും വാഷിംഗ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് ഇമ്രാന്ഖാന് പ്രതികരിച്ചത് .
കേസുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പ്രത്യേക കോടതിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി വിചാരണനേരിടുന്നുവെന്നും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ശിക്ഷാനടപടികള്‍ വൈകുന്നുവെന്നും ഇമ്രാന്ഖാന് പറയുന്നു .
ഭീകരതയ്ക്കെതിരെ ഇന്ത്യ മുന്നോട്ടു വെയ്ക്കുന്ന ചുവടുകള്‍ക്കൊപ്പം പാക്കിസ്ഥാന് കാണുമെന്നും തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടി പാക്കിസ്ഥാന് സര്‍ക്കാര്‍ തയ്യാര്‍ ആണെന്നും ഇമ്രാന്ഖാന് കൂട്ടിചേര്‍ക്കുന്നു .
Discussion about this post