കൂടുതല്‍ മികച്ച സേവനം നല്കുന്ന മറ്റു ടെലികോം കമ്പനികളെ തേടി ഉപഭോക്തകള്‍ പോകുന്നത് പതിവാണ് . ഇതിനായി കമ്പനി ഒരുക്കി തരുന്ന സേവനമാണ് ” പോര്‍ട്ട് ” . ഉപയോഗിക്കുന്ന നമ്പര്‍ മാറാതെ തന്നെ മറ്റൊരു കമ്പനിയുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പോര്‍ട്ടിംഗ് വഴി സാധ്യമാകും . എന്നാല്‍ ഇത്തരമൊരു സേവനം തിരഞ്ഞെടുക്കുമ്പോള്‍ സേവനം ലഭ്യമാകാന്‍ കാലതാമസം നേരിടാറുണ്ട് . ഇതിന് പരിഹാരമൊരുക്കാനുള്ള ഒരുക്കത്തിലാണ് ട്രായ് .
ഒരു സര്‍ക്കിളില്‍ കീഴില്‍ തന്നെ മറ്റൊരു കമ്പനിയുടെ സേവനത്തിനായി ഉപഭോത്കാവ് പോര്‍ട്ട് സേവനം വിനിയോഗിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ പുതിയ കമ്പനിയുടെ ഉപഭോക്താവായി മാറുന്നതിനുള്ള സംവിധാനം പരിഷ്കരിക്കാനാണ് ട്രായ് ശ്രമിക്കുന്നത് . ഒരു സര്‍ക്കിളില്‍ നിന്നും മറ്റൊരു സര്‍ക്കിളിലെ സേവനം തിരഞ്ഞെടുക്കുമ്പോള്‍ അതിനുള്ള കാലതാമസം 4 ദിവസമായി ചുരുങ്ങും .
പോര്‍ട്ടിംഗ് ചെയ്യുന്ന സമയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ കൈമാറിയാല്‍ കമ്പനികള്‍ക്ക് 10000 രൂപ പിഴ ചുമത്താനും ട്രായി തീരുമാനിച്ചിട്ടുണ്ട് .
Discussion about this post