വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദാനിയുമായി ധാരണ ഉണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി അദാനിയുമായി ചര്‍ച്ച നടത്തിയത് ഡീല്‍ ഉണ്ടാക്കാനായിരുന്നു. അതല്ലായിരുന്നു എങ്കില്‍ യോഗത്തിന്റെ മിനുട്സ് പുറത്തു വിടണമായിരുന്നു എന്നാണ് വിഎസിന്റെ ആരോപണം.
2,854 കോടി രൂപ മാത്രം മുടക്കി അദാനി വിഴിഞ്ഞം തുറമുഖ പദ്ധതി തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഈ അഴിമതിക്ക് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂട്ടുനില്‍ക്കുകയാണ് എന്നും വിഎസ് കുറ്റപ്പെടുത്തി.
Discussion about this post