ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹിന്ദു നവോത്ഥാന സമുദായ സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന കാടുക്കുന്ന വനിതാ മതിലിനോട് യോജിപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചതായി താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരെ ചിന്തിക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
”മതവിശ്വാസങ്ങള്‍ പണ്ടുണ്ടായിരുന്ന പോലെ തന്നെ നിലനില്‍ക്കേണ്ടതുണ്ട്. വിശ്വാസികള്‍ക്ക് ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും പ്രധാനം തന്നെയാണ്. അത് അവരുടെ അവകാശമാണ്. അത് പിന്തുടരാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്”- അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിത മതിലിന്റെ ആലോചനാ യോഗങ്ങളിലും, സംഘാടനത്തിലും മുസ്ലിം കൃസ്ത്യന്‍ മത സംഘടനകളെ പങ്കെടുപ്പിക്കാത്തത് വിവാദമായിരുന്നു. വര്‍ഗ്ഗീയ സംഘടനയാണെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം.
Discussion about this post