ശ്രീലങ്കയില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവ് റനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയും വിക്രമസിംഗെയും തമ്മില്‍ ഫോണിലൂടെ ചര്‍ച്ച നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ തീരുമാനമായത്. ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്.
ഒക്ടോബര്‍ 26ന് പ്രസിഡന്റ് മൈത്രിപാല സിരിസേന തന്നെയായിരുന്നു വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. തുടര്‍ന്ന് മഹീന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനത്തെത്തുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച മഹീന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെക്കുകയുമുണ്ടായി.
Discussion about this post