കെ.എസ്.ആര്.ടി.സിയിലെ 3,872 താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എം പാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ച് വിടാന്‍ നിര്‍ദ്ദേശം. ഇത് തിരിച്ചടിയെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് പ്രതികരിച്ചു.
കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നത് മൂലം കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് മൂലം കടക്കെണിയില്‍ നിന്ന് കെ.എസ്.ആര്.ടി.സിയെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയും ഇല്ലാതായെന്ന് അദ്ദേഹം പറഞ്ഞു. 8,000 സ്ഥിരം ജീവനക്കാര്‍ കെ.എസ്.ആര്.ടി.സിയില്‍ വരുന്നതായിരിക്കും. ഇത് മൂലം പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സി റാങ്ക് പട്ടികയിലുള്ള 4,051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും ഇന്ന് തുടങ്ങുന്നതായിരിക്കും.
അതേസമയം ബുധനാഴ്ച ആലപ്പുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ തീരുമാനം. കോടതിയില്‍ മാനേജ്മെന്റ് കാര്യമായി വാദിച്ചില്ലെന്ന് ജീവനക്കാര്‍ പ്രതികരിക്കുന്നു. ഇന്ന് കെ.എസ്.ആര്.ടി.സിയിലെ ഉദ്യോഗസ്ഥരുടെ യോഗം എം.ഡി ടോമിന് തച്ചങ്കരി വിളിച്ചിട്ടുണ്ട്.
Discussion about this post