ഇനി മുതല്‍ ഇന്ത്യയുടെ പരിധിയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളിലും കപ്പലുകളിലും യാത്രക്കാര്‍ക്ക് മൊബൈലുപയോഗിക്കാം. മൊബൈല്‍ വഴി കോളുകള്‍ നടത്താനും ഇന്‍ര്‍നെറ്റ് ഉപയോഗിക്കാനും യാത്രക്കാര്‍ക്ക് സാധിക്കും. ഇതിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിട്ടുണ്ട്.
ഇന്ത്യയിലെ ഷിപ്പിംഗ് കമ്പനികള്‍ക്കും ഇന്ത്യന്‍-വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യന്‍ ടെലികോം ദാതാക്കളുമായി സഹകരിച്ച് ഫോണ്‍ സേവനം നല്‍കാവുന്നതാണ്. കൂടാതെ ബഹിരാകാശ വകുപ്പിന്റെ അനുമതിയോടെ ആഭ്യന്തര-വിദേശ ഉപഗ്രഹങ്ങള്‍ വഴിയും ഈ സേവനം ലഭ്യമാക്കാന്‍ സാധിക്കും.
വിമാനം ഭൂമിയില്‍ നിന്നും ഏകദേശം 3,000 കിലോമീറ്റര്‍ ഉയരത്തിലെത്തിയാല്‍ മാത്രമായിരിക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുക. ഭൂമിയിലെ മൊബൈല്‍ ശൃംഖലകളുമായി ബന്ധം വന്ന് തടസ്സമുണ്ടാകാതിരിക്കാനാണിത്.
Discussion about this post