വനിതാ മതിലുമായി സഹകരിച്ചാല്‍ അടുപ്പിക്കില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന ആര് ബാലകൃഷ്ണപിള്ളയേയും കെ ബി ഗണേഷ് കുമാറിനേയും വെട്ടിലാക്കി. ഇക്കാര്യത്തില്‍ കടുത്ത നിലപാടിലേക്ക് നീങ്ഹുകയാണ് എന്‍എസ്എസ് എന്നാണ് സുകുമാരന്‍ നായര്‍ നല്കുന്ന സൂചന. എന്‍എസ്എസുമായി അഠുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് ബാലകൃഷ്ണപിള്ള. ഇടത് മുന്നണിയും, എന്‍എസ്എസും തമ്മിലുള്ള പാലമായി വര്‍ത്തിക്കാന്‍ പിള്ളയ്ക്ക് കഴിഞ്ഞതും മുഖ്യമന്ത്രി പിള്ളയെ പരിഗണിക്കാന്‍ ഇടയാക്കി. ഇപ്പോഴത്തെ അവസ്ഥയില്‍ വനിതാ മതിലിനെ തള്ലി പറയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ളയും, ഗണേഷ് കുമാറും. എന്നാല്‍ എന്‍എസ്എസിനെ പിണക്കുന്നത് ഇരുവര്‍ക്കും വലിയ തിരിച്ചടിയാകും.
ആവശ്യമെങ്കില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ സമദൂരം എന്ന നിലപാട് മാറ്റുമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വാക്കുകളും എല്‍ഡിഎഫിനെ അലട്ടും. ശബരിമല വിഷയത്തില്‍ മാത്രമേ സര്‍ക്കാരുമായി തര്‍ക്കമുള്ളൂ. സമദൂരത്തില്‍ മാറ്റമില്ല. തെരഞ്ഞെടുപ്പു സമയത്ത് നിലപാട് മാറ്റേണ്ടി വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.
വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടില്ല. അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ ശേഷിയുണ്ടെന്നും വിശ്വാസികള്‍ക്ക് ഒപ്പം എപ്പോഴും നിന്നത് എന്‍എസ്എസ് ആണെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post