സഭാതര്‍ക്കത്തില്‍ പോലീസിനു കേരള ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം . കോതമംഗലം ചെറിയപള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വൈദികന് മുന്‍സിഫ് കോടതി അനുമതിനല്കിയതിനെതിരെ യക്കോബാസഭ നല്കിയ ഹര്‍ജ്ജിയിലായിരുന്നു പോലീസിനെ ഹൈകോടതി വിമര്‍ശിച്ചത് .
അനുകൂലവിധി സമ്പാദിച്ചയാള്‍ക്ക് ആവശ്യമായ സംരക്ഷണം നല്കുന്നതിനു പകരം പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് പോലീസ് ആക്ട് പ്രകാരം നോട്ടീസ് നല്‍കുകയായിരുന്നു .
രാജ്യത്ത് പോലീസ് ആക്ട് മാത്രമല്ല സിആര്‍പിസിയും ഐപിസിയും നിലനില്‍ക്കുന്നുണ്ട് എന്നും അതിനനുസരിച്ച് കോടതികളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പാക്കാനുള്ള ബാധ്യത പോലീസിനുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി .
മുന്‍സിഫ്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി യക്കോബാസഭ നല്കിയ ഹര്‍ജിയിലെ ആവശ്യം ഹൈകോടതി നിരസിച്ചു .
Discussion about this post