ചണ്ഡിഗഡ് ; ചരക്കുനീക്ക ശേഷിയില്‍ ചരിത്രം കുറിച്ച് വ്യോമസേനാ വിമാനങ്ങള്‍ .16 ചരക്കു വിമാനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 463 ടണ്‍ സാധനങ്ങള്‍ ചണ്ഡിഗഡ് വ്യോമത്താവളത്തില്‍ നിന്ന് ലഡാക്ക് മേഖലയിലെ വിവിധ എയര്‍ ഫീല്‍ഡുകളില്‍ എത്തിച്ചു.
സി-17 ഗ്ലോബ്മാസ്റ്റര് (70 ടണ്‍ ശേഷി), ഐഎല്‍-76 ഗജരാജ് (45 ടണ്‍), എഎന്‍ – 32 (6 ടണ്‍) വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചത്. എല്ലാ വിമാനങ്ങളും ചണ്ഡിഗഡ് വ്യോമത്താവളത്തില്‍ നിന്നാണ് ചരക്കു കയറ്റിയതും പറന്നതും. വലിയ വിമാനങ്ങള്‍ ലേയില്‍ സാധനങ്ങളിറക്കി, ചെറു വിമാനങ്ങള്‍ മുന്നണിയിലും. നിശ്ചിത സമയത്തിനുള്ളില്‍ 500 ടണ്‍ സാധനങ്ങള്‍ അതിര്‍ത്തിയില്‍ എത്തിക്കുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമായായിരുന്നു ഈ ഓപ്പറേഷന്.
Discussion about this post