ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. സ്ത്രീകള്‍ ഇന്നുവരെ ശബരിമലയില്‍ പോയിട്ടില്ലായെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. യുവതികള്‍ പ്രവേശിച്ച കാര്യം മാധ്യമങ്ങളാണ് പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എല്ലാം നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സന്നിധാനത്ത് ഇത്രയധികം സുരക്ഷ ഒരുക്കിയിരിക്കുന്നത് യുവതികള്‍ക്ക് സംരംക്ഷണം നല്‍കാനാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതില് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുമെന്നും എം.എം.മണി പറഞ്ഞു. മതിലില്‍ വേണമെങ്കില്‍ പുരുഷന്മാരും അണിചേരുമെന്നും അദ്ദേഹം പറഞ്ഞു. മതിലിനെതിരെ യു.ഡി.എഫും ബി.ജെ.പിയും പറയുന്നത് കാര്യമാക്കുന്നില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.
Discussion about this post