ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന് കേന്ദ്ര സര്‍ക്കാര്‍ വിവിഐപികള്‍ക്ക് മാത്രം നല്കുന്ന ഇസഡ് പ്ലസ് സൂരക്ഷ ഒരുക്കിയതിനെ ചോദ്യം ചെയ്ത ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു. ബിജെപിയുടെ രാജസ്ഥാന് സംസ്ഥാന വക്താവായ കൈലാഷ് നാഥ് ഭട്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് മോഹന്‍ ഭഗവതിന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കിയത്. കോടിക്കണക്കിന് രൂപ ചെലവു വരുന്ന സുരക്ഷ ഒരുക്കിയതിലൂടെ മോഹന്‍ ഭഗവത് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നും അകന്നു നില്ക്കുമെന്നന്നായിരുന്നു കൈലാഷ് നാഥ് ഭട്ടിന്റെ അഭിപ്രായ പ്രകടനം. തന്റെ പദവി കാണിക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയത് എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മണിപ്പൂരില്‍ സൈനികര്‍ക്കു നേരെ നടന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സൈനിക ഉദ്യോഗസ്ഥര്‍ക്കു പോലും വേണ്ടത്ര സുരക്ഷ ഇല്ലെന്നും ഈ സാഹചര്യത്തില്‍ മോഹന്‍ ഭഗവതിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ആവശ്യകത എന്താണ് എന്നുമായിരുന്നു കൈലാഷ് നാഥിന്റെ ചോദ്യം.
ഇതിനെതിരെ പാര്‍ട്ടിക്ക് അകത്തുനിന്നും പുറത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു. രാജ്യത്തിന് അസ്ഥിരത സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ ഭഗവതിന് സുരക്ഷ ഒരുക്കേണ്ടതിന്റെ അനിവാര്യത തനിക്ക് മനസ്സിലായെന്നുമാണ് കൈലാഷ് നാഥ് പറഞ്ഞത്.
എന്നാല്‍ ബുധനാഴ്ച പാര്‍ട്ടി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ഫേസ്ബുക്കില്‍ പ്രസിദ്ധപ്പെടുത്തി. രാജിയുടെ കാരണങ്ങള്‍ അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടില്ല.
Discussion about this post