മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘ഒടിയന്’ ഡീഗ്രേഡിംഗിനിടയിലെ കുതിപ്പ് തുടരുന്നു. ചിത്രമിറങ്ങി ഒരാഴ്ച കഴിയുമ്പോഴും വലിയ ജനസംഖ്യയാണ് ചിത്രം കാണാന്‍ തീയ്യേറ്ററുകളിലെത്തുന്നത്. ഇറങ്ങിയിട്ട് അഞ്ചാം ദിവസമായ ചൊവ്വാഴ്ച ചിത്രത്തിന് 45 ഷോകള്‍ കൊച്ചിയിലെ മള്ട്ടിപ്ലക്സുകളിലുണ്ടായിരുന്നു. ഈ ദിവസം മാത്രം ചിത്രം വാരിക്കൂട്ടിയത് 6.13 ലക്ഷം രൂപയാണ്.
അതേസമയം ചിത്രത്തിലെ ഗാനങ്ങളും വലിയ ഹിറ്റായി മാറുകയാണ്. ചിത്രത്തിലെ ‘കൊണ്ടോരാം’ എന്ന ഗാനം യൂട്യൂബില്‍ നാല്‍പ്പത് ലക്ഷത്തിലേറെപ്പേര്‍ കണ്ടു.
‘മാനം തുടുക്കണ്’ എന്ന ഗാനം നാല്‍പ്പത് ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.
ഏറ്റവും അവസാനമിറങ്ങിയ ‘മുത്തപ്പന്റെ ഉണ്ണി’ എന്ന ഗാനം കണ്ടത് പത്ത് ലക്ഷം പേരാണ്.
മോഹന്‍ലാല്‍ തന്നെ പാടിയ ‘ ഏനൊരുവന്‍’ എന്ന ഗാനം ഇരുപത് ലക്ഷം പേരാണ് കണ്ടത്.
എം.ജയചന്ദ്രനാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുള്ളത്. അതേസമയം എം.ജി. ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്, മോഹന്‍ലാല്‍, സുദീപ് കുമാര്‍, ശ്രേയ ഘോഷാല്‍ എന്നിവരാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രഭാവര്‍മ, റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാര്‍ എന്നിവരാണു വരികള്‍ എഴുതിയിരിക്കുന്നത്.
Discussion about this post