ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ വില്‍പ്പന തടയാനും വ്യാജപരസ്യങ്ങള്ക്ക് വിലങ്ങിടാനും ലക്ഷ്യം വെച്ചുക്കൊണ്ടുള്ള ഉപഭോക്ത്യ സംരക്ഷണബില്‍ ലോകസഭ പാസാക്കി .
ഇനി വ്യാജവാഗ്ദാനങ്ങള്‍ നല്കുന്ന പരസ്യങ്ങളില്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡ് അംബാസഡന്മാര്ക്ക് പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് ഒരു വര്‍ഷം വിലക്കും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ ഈ ബില്ലില്‍ വ്യവസ്ഥയുണ്ട് .
ബില്ലിന് കീഴില്‍ ടെലിക്കോം , ഭവനനിര്‍മ്മാണം , ഓണ്‍ലൈന്‍ഷോപ്പിംഗ്, ടെലിഷോപ്പിംഗ് ഉള്‍പ്പടെ എല്ലാ രീതിയിലുമുള്ള ഇടപാടുകളും നിയമപരിധിയിലാക്കി . 1986ലെ ഉപഭോക്ത്യനിയമത്തിലെ വ്യവസ്ഥകള്‍ പരിഷ്കരിച്ചാണ് പുതിയനിയമം കൊണ്ട് വന്നിരിക്കുന്നത് .
ഉത്പന്നങ്ങളെ സംബന്ധിച്ച് വ്യാജപ്രസ്യങ്ങള് വന്നാല്‍ അത് നീക്കം ചെയ്യാന്‍ അതോറിറ്റിയ്ക്ക് അധികാരമുണ്ട് . ഇതിന്മേല് പരസ്യക്കാരനും വിത്പനക്കാരനും എതിരെ അതോറിറ്റിയ്ക്ക് നടപടി സ്വീകരിക്കാം . ഉപഭോക്ത്യതര്ക്കങ്ങള് പരിഹരിക്കാനും പരിശോധിക്കാനും ദേശീയ – സംസ്ഥാനജില്ലാതലത്തില് കൌണ്സിലുകളും രൂപവത്കരിക്കും . ഇതിന് പുറമേ ഉപഭോക്ത്യ മധ്യസ്ഥ സെല്ലുകള്‍ രൂപീവത്കരിക്കാനും വ്യവസ്ഥ ചെയ്തു . ദേശീയ ഉപഭോക്ത്യകമ്മീഷന് , സംസ്ഥാനജില്ലാ കമ്മീഷനുകള്‍ എന്നിവയില്‍ ഒരു അധ്യക്ഷനും രണ്ട് അംഗങ്ങളും ഉണ്ടായിരിക്കും .
Discussion about this post