സംസ്ഥാനത്തെ മെഡിക്കല്‍ ദന്തല്‍ കോളജുകളിലെ 36 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി. അനധികൃത അവധി എടുത്തതിനെത്തുടര്‍ന്നാണ് നടപടി. അനധികൃത അവധിയില്‍ പോയവരോട് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അവധി തുടരുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പിരിച്ചുവിട്ടത്. 50 ലേറെ ഡോക്ടര്‍മാര്‍ അനധികൃത അവധിയിലാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരംന്മ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധിയില്‍ തുടര്‍ന്ന 36 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് സര്‍ക്കാര്‍ ഉത്തരവായി. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ഡോക്ടര്‍മാരാണിത്.
അനധികൃത അവധിയില്‍ പോയവരോട് തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അവധി തുടരുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പിരിച്ചുവിട്ടത്. 50 ലേറെ ഡോക്ടര്‍മാര്‍ അനധികൃത അവധിയിലാണെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഇതു സാരമായി ബാധിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.
Discussion about this post