നിയന്ത്രണ രേഖയില്‍ പാക്ക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പ്രകോപനമില്ലാതെ പാക്കിസ്ഥാന് വെടിവയ്പ്പ് നടത്തുകയായിരുന്നു. പൂഞ്ച് സെക്ടറില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിനു നേരെയാണു വെടിവയ്പ്പ് ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവെയ്പില്‍ ആര്‍ക്കും പരുക്കില്ല.
മ്യന്മാറില് ഭീകരര്‍ക്കെതിരെ ഇന്ത്യ സൈനിക നീക്കം എല്ലാ രാജ്യങ്ങള്‍ക്കുമുള്ള പാഠമാണെന്നു കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാഥോഡ് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ പാക് ആഭ്യന്തരമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏതു കടന്നാക്രമണവും ചെറുക്കാന്‍ സജ്ജമാണെന്നും ഇന്ത്യയുടെ യുദ്ധക്കൊതിയെ അംഗീകരിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Discussion about this post