തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികളുടെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്താന്‍ നീക്കം. പുതിയ ജയില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയാണണ് ജയില്‍പുള്ളികള്‍ സ്ാധീന ഉപയോഗിക്കാന്‍ സാധ്യതയുള്ള തീരുമാനത്തിന് പിന്നില്‍.ഇതിന്റെ തുടക്കമെന്നോണം തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികളെ സ്വകാര്യ ആശുപത്രിയിലും ചികിത്സിക്കാമെന്ന് ബെഹ്റ നിര്‍ദ്ദേശം നല്കി.
ജയില്‍ വളപ്പിനുള്ളില്‍ത്തന്നെ ആശുപത്രി സംവിധാനവും,വിദഗ്ദ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജുമുണ്ട്. ഇവിടെ ആവശ്യത്തിന് സൗകര്യമിരിക്കെ സക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നടപടിയാണ് ബെഹ്റയുടേതെന്നും ്ആക്ഷേപമുണ്ട്. ജയില്‍ പുള്ളികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാമെന്ന നിര്‍ദ്ദേശം ജയില്‍ ഡോക്ടര്‍മാരെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബെഹ്റ വാക്കാല്‍ നല്കി..
പൂജപ്പുര ജയില്‍ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടെ ഫുള്‍ടൈം സേവനം ലഭ്യമാണ്. ഇതില്‍ ഒരാള്‍ ജയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റസിഡന്റ് ഡോക്ടറും മറ്റേയാള്‍ എപ്പോഴും വിളിക്കാവുന്ന ഡോക്ടര്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയുമാണ്. ഫാര്‍മസിസ്റ്റും, നഴ്സും ലാബുമെല്ലാം ഇവിടെയുണ്ട്. കൂടുതല്‍ ചികിത്സ ആവശ്യമായാല്‍ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കൊണ്ടുപോകുന്നതാണ് കാലങ്ങളായി തുടരുന്ന പതിവ്. ഇത് അട്ടിമറിക്കുന്നത് അഴിമതി നടത്താനിടയാക്കുമെന്ന ആക്ഷേപമ്ാണ് ഉയരുന്നത്.
Discussion about this post