തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും. അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോണ്‍ഫെഡറേഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി.വി.മോഹനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ധനലക്ഷ്മി ബാങ്കിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിനാണ് മോഹനെ പിരിച്ചുവിട്ടതെന്ന് കോണ്‍ഫെഡറേഷന്‍ ആരോപണം.
Discussion about this post