ശബരിമല ദര്‍ശനത്തിനെത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് മനീതി ആക്ടിവിസ്റ്റുകളായ യുവതികള്‍ പമ്പയിലേക്ക് മടങ്ങി. ഭക്തരുടെ പ്രതിേധത്തെ ഭയന്ന് പോലിസ് ഇവരെ ആംബുലന്‍സിലാണ് മലയിറക്കിയത്. ഇവര്‍ തിരിച്ചിറങ്ങുന്നതിനിടെ ഭക്തരും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കോഴിക്കോട് സ്വദേശി ബിന്ദു, കൊയിലണ്ടി സ്വദേശി കനകദുര്‍ഗ്ഗ എന്നിവരാണ് എന്ത് വില കൊടുത്തും മല കയറുമെന്ന പിടിവാശിയില്‍ എത്തിയത് ഇവരെ മരക്കൂട്ടവരെ പോലിസ് എത്തിച്ചുവെങ്കിലും ഭക്തരുടെ പ്രതിഷേധം നിയന്ത്രണാതീതമായതോടെ പോലിസ് ഇവരെ പമ്പയിലേക്ക് മടക്കി അയക്കുകയായിരുന്നു.
തിരിച്ചു പോകില്ല എന്ന യുവതികള്‍ നിലപാട് എടുത്തു. തുടര്‍ന്ന് പോലിസ് ബലമായ പമ്പയിലേക്ക് എത്തിക്കാന്‍ പോലിസ് ശ്രമിച്ചു. അറസ്റ്റ് ചെയ്ത് നീക്കുമെന്നറിയിച്ചതോടെ ഇവര്‍ വഴങ്ങുകയായിരുന്നു. ഒരു യുവതിയ്ക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. കനകദുര്്ഗ്ഗയെ സ്ട്രെച്ചസില്‍ പമ്പയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നിട്ടും പിന്‍വാങ്ങില്ലെന്ന് കൂടയുണ്ടായിരുന്ന അഡ്വക്കറ്റ് ബിന്ദു അറിയിച്ചു. തുടര്‍ന്നാണ് പോലിസ് ഇവരെ തന്ത്രപൂര്‍വ്വം പമ്പയിലേക്ക് തിരിച്ചെത്തിയത്. ഒന്നരമണിക്കൂറുകളോളം ഇവരെ മരക്കൂട്ടത്ത് തടഞ്ഞു വച്ചിരുന്നു.
മനീതി സംഘത്തില്‍ പെടുന്നവരാണ് യുവതികള്‍. കേരളത്തിലുടനീളം വലിയ പ്രതിഷേധങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് യുവതികളെ ബലമായി മലയിറക്കാന്‍ പോലിസ് തീരുമാനിച്ചത്. തല്ക്കാലം മലയിറങ്ങണമെന്നാണ് യുവതികളോട് പോലിസ് ആവശ്യപ്പെട്ടത്. യുവതികള്‍ പമ്പയില്‍ നി്ന്ന് മടങ്ങുമോ എന്ന് വ്യക്തമല്ല. ഇന്നലെയും മനീതി സംഘം മലകയറാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.
മരക്കൂട്ടത്ത് യുവതികള്‍ എത്തിയെന്നറിഞ്ഞതോടെ സന്നിധാനത്ത് ഭക്തര്‍ തിങ്ങിയെത്തിയിരുന്നു. ഒറു കാരണവശാലും ആചരലംഘനം അനുവദിക്കില്ലെന്നായിരുന്നു ഭക്തരുടെ നിലപാട്
ശബരിമല മരക്കൂട്ടത്ത് മാധ്യമങ്ങളെ നേരിട്ട പോലിസ് നടപടിയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മരക്കൂട്ടത്ത് നിന്ന് ശബരിമല പ്രവേശനത്തിനെത്തിയ ആക്ടിവിസ്റ്റുകളായ യുവതികളുടെ പ്രതികരണമെടുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചപ്പോഴാണ് പോലിസ് മാധ്യമങ്ങളെ ഷീല്ഡുപയോഗിച്ച് തടഞ്ഞത്. ന്യു 18 ചാനലിലെ മാധ്യമപ്രവര്ത്തകന് പോലിസ് നടപടിക്കിടെ പരിക്കേറ്റു. ഇയാളുടെ കൈ ഒടിഞ്ഞുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പ്രതികരണം എടുക്കാനാവില്ലെന്നായിരുന്നു പോലിസ് ആദ്യം എടുത്ത നിലപാട്. യുവതിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുമായി മലയിറങ്ങലിന് ബന്ധമില്ലെന്ന് കൂടെയുണ്ടായികുന്നു മനീതി പ്രവര്‍ത്തക പറഞ്ഞു. തങ്ങള്‍ തിരിച്ചുപോവുകയല്ല. പമ്പയിലേക്ക് പോവുകയാണ്. തിരിച്ച് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താമെന്ന് പോലിസ് ഉറപ്പ് നല്‍കിയതായി ബിന്ദു പറഞ്ഞു. ആക്ടിവിസ്റ്റുകളായ
ക്യാമാറാമാനും റിപ്പോര്‍ട്ടര്‍ക്കും പരിക്കുണ്ട്.
ട്
Discussion about this post