മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്നു അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ത്ഥം നൂറ് രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഡല്‍ഹിയില്‍ വെച്ചായിരുന്നു മോദി പ്രകാശനം നടത്തിയത്. ചടങ്ങില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയും പങ്കെടുത്തു. ഇത് കൂടാതെ വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 ഭരണ നിര്‍വ്വഹണ ദിനമായി ആചരിക്കുകയും ചെയ്യും.
നാണയത്തിന്റെ ഒരു വശത്ത് വാജ്പേയിയുടെ ചിത്രവും അദ്ദേഹത്തിന്റെ പേരുമുണ്ട്. നാണയത്തിന്റെ 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും, 5 ശതമാനം നിക്കലും 5 ശതമാനം നാകവുമാണ്. 135 ഗ്രാമാണ് നാണയത്തിന്റെ ഭാരം. നാണയത്തില്‍ അശോകസ്തൂപത്തിന്റെയും ചിത്രമുണ്ടാകും.
അതേസമയം വാജ്പേയിയയുടെ സ്മരണാര്‍ത്ഥം ഇറക്കിയ നാണയത്തിന് പുറമെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ സ്മരണാര്‍ത്ഥം 75 രൂപയുടെ ഒരു നാണയവും പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ നവംബര്‍ മാസത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post