അസമില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. ഡിസംബര്‍ 25നായിരിക്കും പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുക.
ഈ പാലം നിലവില്‍ വരുന്നത് മൂലം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ
വികസനകുതിപ്പായിരിക്കും ലഭിക്കുകായെന്ന് റെയില്‍വേ പി.ആര്.ഓ ആയ നിര്പ്പണ് ഭട്ടാചാര്യ വ്യക്തമാക്കി. അരുണാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ക്കായിരിക്കും ഏറ്റവും അധികം ഗുണം ലഭിക്കുക. ഈ പാലം മൂലം ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതായിരിക്കും.
4.94 കിലോമീറ്ററാണ് റെയില്‍ പാലത്തിന്റെ നീളം. 2002ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയായിരുന്നു പാലത്തിന്റെ തറക്കല്ലിട്ടത്. ഇത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനത്തിലായിരിക്കും പാലത്തിന്റെ ഉദ്ഘാടനം നടക്കുക. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പാലത്തിലൂടെ ആദ്യ ട്രെയിന്‍ സഞ്ചരിക്കുന്നതായിരിക്കും.
Discussion about this post