കരിപ്പൂര്‍ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബിജെപിയുടെ സംസ്ഥാന ഘടകം രംഗത്ത്. രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളാണെന്ന് കരിപ്പൂരില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പറഞ്ഞു. ഇത് വഴിയേ തെളിയും.മുസ്ലീം ലീഗിന്റെ ശക്തമായ പാര്‍ട്ടി ഇടപെടലുകള്‍ വിമാനത്താവളത്തിലുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
എന്നാല്‍ കരിപ്പൂരില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടുപിടിക്കട്ടെ എന്ന് പിവി അബ്ദുള്‍ വഹാബ് എംപി പ്രതികരിച്ചു. അഴിമതിക്കെതിരായ നടപടികള്‍ക്ക് ലീഗിന്റെ പിന്തുണയേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post