മെല്‍ബണില്‍ നടക്കുന്ന ഇന്ത്യാ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പൂജാരയും അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ആദ്യ ദിനത്തെ മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തോടെ 215 റണ്‍സ് നേടിയിരുന്നു.
ഇന്ത്യയുടെ സ്കോര്‍ 123 എന്നിരിക്കെ മായങ്ക് അഗര്‍വാള്‍ പുറത്താകുകയായിരുന്നു. ഓസ്ട്രേലിയയുടെ കമ്മിന്‍സ് ആയിരുന്നു മായങ്കിന്റെ വിക്കറ്റെടുത്തത്.
നിലവില്‍ പരമ്പര സമനിലയിലാണ്. ഇന്ത്യയും ഓസ്ട്രേലിയയും ഓരോ മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്.
Discussion about this post